സുഗന്ധഗിരി മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ ഷജ്ന കരീമിനെ വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഡി.എഫ്.ഒയ്ക്ക് പുറമെ റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ സസ്പെന്‍ഷനിലായ വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്‍പതായി. വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ നൂറിലേറെ മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മണ്ണിട്ടു മൂടിയതും കത്തിച്ചതുമായ കൂടുതൽ മരക്കുറ്റികൾ ഓരോ ദിവസവും കണ്ടെത്തുകയായിരുന്നു.
സുഗന്ധഗിരി മരംമുറിക്കേസില്‍ ഡി.എഫ്.ഒ ഷജ്ന കരീമിനെ സസ്പെന്‍ഡ് ചെയ്ത് വനംവകുപ്പ്
