കേരളത്തിലെ ബിജെപിയുടെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുകയാണെന്ന് എം.എം ഹസൻ. ദേശീയ തലത്തിൽ മോദിയും ബിജെപിയും വർഗീയ പ്രചാരണo നടത്തുന്നതിനേക്കാൾ പതിന്മടങ്ങ് ആണ്പിണറായി നടത്തുന്നത്. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ല, അദ്ദേഹത്തിന് പറയാനുള്ളതാണ്പിണറായി വിജയൻ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രീതി സമ്പാദിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇങ്ങനെയെല്ലാം കാട്ടിക്കൂട്ടുന്നത്. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബിജെപിയുടെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുകയാണെന്ന് എം.എം ഹസൻ
