സംസ്ഥാനത്ത് ബുധാനാഴ്ച്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട് . കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ കൂടിയ താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യത.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
സംസ്ഥാനത്ത് ബുധാനാഴ്ച്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്
