സംസ്ഥാനത്ത് ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി കൃഷ്ണന് കുട്ടി. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഉള്ള ഒരു മണിക്കൂർ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി കൃഷ്ണന് കുട്ടി
