മാത്യു കുഴല്നാടന് എംഎല്‍എയുടെ കൈവശമുള്ള അധികഭൂമി വീണ്ടും അളക്കും. അടുത്തയാഴ്ച ഹെഡ് സര്‍വ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തിലാണ് അളക്കുക. മുമ്പ് ഭൂമി അളന്നപ്പോള്‍ പിശകുണ്ടായെന്ന് മാത്യു കുഴല്‍ നാടന്റെ പാര്‍ട്ണര്‍മാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. 50 സെന്റ് ഭൂമി അധികമായുണ്ടെന്നായിരുന്നു മുന്‍പ് നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍. എന്നാല്‍ താന്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ പ്രതികരണം.
മാത്യു കുഴല്നാടന് എംഎല്‍എയുടെ കൈവശമുള്ള അധികഭൂമി വീണ്ടും അളക്കും
