വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ നിന്ന് പുറത്താക്കി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. ജയ്സണെ കോളേജിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജിനെ യൂത്ത് കോൺഗ്രസുകാർ പൂട്ടിയിട്ടു. ആറന്മുള സിഐ ഉൾപ്പെടെ പൊലീസ് എത്തി പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. പ്രതിഷേധം ശക്തമാക്കിയ യൂത്ത് കോൺഗ്രസുകാർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അടിച്ചുതകർത്തു.പ്രതിഷേധം ശക്തമായതോടെ ജയ്സണെ മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു . വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഫെബ്രുവരി ഒൻപതിന് ജയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. സിപി എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്സണെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ നിന്ന് പുറത്താക്കി
