ഒന്ന് കഥയറിയാന്‍ വായിക്കാം. രണ്ട് കാര്യമറിയാന്‍ വായിക്കാം. നിത്യയൗവ്വനത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം തേടിയുള്ള നായകന്റെ യാത്രകള്‍ അയാള്‍ക്ക് പ്രദാനം ചെയ്യുന്ന അറിവുകള്‍ ഇതേ വഴികളിലൂടെ എഴുത്തുകാരനായ വൈദികന്‍ 10 വര്‍ഷം നടത്തിയ കാട്ടറിവിന്റേയും കടലറിവിന്റേയും നിഘണ്ടുവാണ്. മനുഷ്യന് ആയുസ്സിന്റെ മരുന്നായി മാറുന്ന അപൂര്‍വ്വ സസ്യജാലങ്ങളും അത്യപൂര്‍വ്വ കടല്‍ ജീവികളേയും കുറിച്ചുള്ള അറിവുകള്‍ വസ്തുതാപരമാണെന്നു ബോധ്യപ്പെടാന്‍ എഴുത്തുകാരന്‍ തന്നെ നായകനെ അദ്ധ്യായങ്ങളില്‍ ഉടനീളം അനുഗമിക്കുന്നതുകാണാം. ഈ രണ്ടാം വായനയാണ് ‘അവസാനത്തെ അതിഥി’യെ മറ്റു നോവലുകളില്‍ നിന്നും എടുത്തു മാറ്റിവെയ്ക്കാന്‍ നമ്മളെ തോന്നിപ്പിക്കുന്നത്. ഇതൊരുക്കുന്ന ‘ഫാന്റസി’, കടലിലെ തിമിംഗലത്തോളം വലുതും കാട്ടിലെ പൂപ്പലിനോളം ചെറുതുമാണ്. കാട്ടുമക്കളും കടല്‍മക്കളും തുടങ്ങി മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റപ്പെട്ട ജനജീവിതം, വ്യക്തി മാഹാത്മ്യം എന്നിവ പുതിയ കാലത്തെ സാഹിത്യസൃഷ്ടികളില്‍ വേണ്ടവിധം കാണാതെ പോവുന്നതിനുള്ള പരിഹാരക്രിയ കൂടിയാണ് ഈ നോവല്‍. ‘അവസാനത്തെ അതിഥി’. ഡോ. വി.പി അച്ചന്‍, കൃപാസനം. ഗ്രീന്‍ ബുക്‌സ്. വില 1425 രൂപ.