വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യവുമായി എന്‍എ മുഹമ്മദ് കുട്ടി .കേരളത്തിലെ അജിത് പവാര്‍ പക്ഷം നേതാവാണ് എൻ എ മുഹമ്മദ് കുട്ടി. യഥാര്‍ത്ഥ എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ പക്ഷത്തെ അംഗീകരിച്ചതിന് പിന്നാലെയാണ്, കേരളത്തില്‍ ശരദ് പവാര്‍ പക്ഷത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജിത് പവാര്‍ വിഭാഗം രംഗത്തെത്തിയത്.
കേരള നിയമസഭയിലെ എൻസിപി എംഎൽഎമാർക്ക് നോട്ടീസ് നൽകുമെന്ന് എൻഎ മുഹമ്മദ് കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് എല്ലാവരും അനുസരിക്കണം. അജിത് പവാറിന് ഒപ്പം നിൽക്കാത്തവരെ അയോഗ്യരാക്കാൻ നിയമനടപടികളിലേക്ക് കടക്കും എന്നും എൻ എ മുഹമ്മദ് കുട്ടി വ്യക്തമാക്കി.