Screenshot 2024 02 08 17 36 03 047 com.android.chrome edit

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍  കേസെടുത്തു. 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. മെഡിക്കല്‍ കോളേജ് വഴി മാവൂര്‍ക്ക്‌ പോകുന്ന ഭാഗത്തെ ബസ് സ്‌റ്റോപ്പാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊളിച്ചു കളഞ്ഞത്. മെഡിക്കല്‍ കോളേജില്‍ എത്തുന്നവരടക്കം നൂറു കണക്കിന് ആളുകളാണ് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ പൊരിവെയിത്ത് ബസ് കാത്തു നിൽക്കേണ്ടി വരുന്നത്. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ അശ്രദ്ധമൂലം ഇവിടെ അപകടങ്ങള്‍ സംഭവിക്കാറുമുണ്ട്.നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ മാസം 20 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *