കക്കാടംപൊയിലിലെ പാർക്കിന് അനുമതി നൽകിയത് ഏത് സാഹചര്യത്തിലെന്ന് കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി. പി.വി.അൻവർ എംഎൽഎയുടെ പാർക്കിന് ലൈസൻസ് നൽകിയതിന്റെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ പഞ്ചായത്തിനോട് കോടതി ആവശ്യപ്പെട്ടു. 2018 ൽ അടച്ചുപൂട്ടിയ പിവിആർ നാച്ചുറൽ പാർക്ക് കഴിഞ്ഞ ഓഗസ്റ്റ് മുതൽ വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും കുടിശ്ശികയുള്ളതിനാൽ പഞ്ചായത്ത് പാർക്കിന് ലൈസൻസ് അനുവദിച്ചിരുന്നില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നത് എന്നുള്ള ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് പഞ്ചായത്ത് തിരക്കിട്ട് പാർക്കിന് ലൈസൻസ് അനുവദിച്ചത്. 7 ലക്ഷം രൂപ കുടിശ്ശിക വാങ്ങിയതിനു ശേഷം കുട്ടികളുടെ പാർക്ക് പ്രവർത്തിക്കാൻ മാത്രമാണ് അനുമതി നൽകിയത് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.എന്നാൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും.
കക്കാടംപൊയിലിലെ പാർക്കിന് അനുമതി നൽകിയത് ഏത് സാഹചര്യത്തിലെന്ന് കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി
