കേന്ദ്രസർക്കാർ ഭാരത് അരിയുടെ വിതരണം ആരംഭിച്ചു. കിലോയ്ക്ക് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്ക് അഞ്ചുലക്ഷം ടൺ അരിയാണ് അനുവദിച്ചത്. തൃശൂരിൽ 29 രൂപ നിരക്കിൽ 150 പായ്‌ക്കറ്റ് പൊന്നിയരിയുടെ വിൽപന നടത്തി.
നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തിക്കുക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി ലഭിക്കും.മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ വിതരണം നടത്തും.