പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ചീസ് ചവയ്ക്കുമ്പോള്‍ വായില്‍ ഉമിനീര്‍ ഉണ്ടാകും. മാത്രമല്ല അതില്‍ പ്രോട്ടീന്‍, കാത്സ്യം, മറ്റ് പോഷകങ്ങള്‍ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും.ചീസ് പോലെ യോഗര്‍ട്ടിലും കാത്സ്യവും പ്രോട്ടീനും ധാരാളമുണ്ട്. ഇത് പല്ലുകളെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. യോഗര്‍ട്ട് പോലുള്ള പ്രോബയോട്ടിക്‌സില്‍ നല്ല ബാക്ടീരിയകള്‍ ഉണ്ട് ഇത് ദന്തക്ഷയത്തിനു കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ പുറന്തള്ളുന്നു. കെയ്ല്‍, ചീര പോലുള്ള ഇലക്കറികള്‍ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു. ഇലക്കറികളില്‍ വിറ്റമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഇവയില്‍ കാത്സ്യവും ഉണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിര്‍മിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ മധുരമുള്ള ഫലം ആണെങ്കിലും ഇതില്‍ നാരുകളും ജലാംശവും ധാരാളം ഉണ്ട്. ആപ്പിള്‍ കഴിക്കുമ്പോള്‍ വായില്‍ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്‍ഥങ്ങളെയും പുറന്തള്ളുകയും ചെയ്യും. ആപ്പിളിലെ നാരുകള്‍ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. കാരറ്റിലും നാരുകള്‍ ധാരാളമുണ്ട്. കാരറ്റ് പച്ചയ്ക്ക് ചവച്ചു കഴിക്കുന്നത് വായില്‍ ഉമിനീരിന്റെ ഉല്‍പാദനം കൂട്ടും. ഇത് പല്ലില്‍ പോതുകള്‍ ധാരാളം ഉള്ളതുപോലെ കാരറ്റില്‍ വിറ്റമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്.