ബൂട്ടിനടിയിൽ ചതയുന്നതല്ല പെൺപ്രതിഷേധം എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ചാണ് വനിത പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരത്തെ ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ കയ്യിൽ കൃത്രിമ മുടിയുമായി വരുകയും, മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ പ്രതിഷേധ സൂചകമായി ഡിജിപിക്ക് മുടി അയക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞു എന്നാൽ തുടർന്നുള്ള പൊലീസ് നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥരെത്തി പോസ്റ്റൽ വാങ്ങുകയായിരുന്നു.
വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ
