ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയെന്ന പേരിൽ പ്രചരിക്കുന്ന നമോ എഗെയ്ൻ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിനെപ്പറ്റി അന്വേഷിക്കണമെന്നും സമൂഹത്തിൽ മതസ്പർധയുണ്ടാക്കുന്ന പരാമർശങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്നും നടപടി വേണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിജിപിക്ക് പരാതി നൽകി വി ഡി സതീശൻ
