വില്‍പ്പനയില്‍ മികച്ച നേട്ടം കുറിച്ച് ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. 43,84,559 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 2023 ഡിസംബറില്‍ മാത്രം 3,17,123 യൂണിറ്റുകള്‍ വിറ്റു. ഇതില്‍ 2,86,101 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും, 31,022 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടും. ഈ മാസത്തെ ആഭ്യന്തര വില്‍പ്പന 2022 ഡിസംബറിനേക്കാള്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82 ശതമാനം വര്‍ധിച്ചു. ആക്ടീവ എച്ച്-സ്മാര്‍ട്ട്, ഷൈന്‍ 100, പുതിയ എസ്പി 160, ഡിയോ 125 മോഡലുകള്‍ പോയ വര്‍ഷം എച്ച്എംഎസ്ഐ വിപണിയിലിറക്കി. റെഡ് വിങ്, ബിഗ് വിങ് ബിസിനസുകളിലായി ആക്ടീവ ലിമിറ്റഡ് എഡിഷന് ഉള്‍പ്പെടെ നിരവധി സ്പെഷ്യല്‍ പതിപ്പുകളും, ഒബിഡി-2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിരവധി മോഡലുകളും 2023ല്‍ വിപണിയില്‍ അവതരിപ്പിച്ചു. ആക്ടീവ ഉടമസ്ഥരുടെ എണ്ണം രണ്ടുകോടി കവിഞ്ഞ് ചരിത്ര നേട്ടത്തിലെത്തിയതും, ഇരുചക്ര വാഹന വിപണിയില്‍ പുതിയ അധ്യായംകുറിച്ച ഹോണ്ടയുടെ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലസ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടതും 2023ലെ നേട്ടങ്ങളായി.
വില്‍പ്പനയില്‍ മികച്ച നേട്ടവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍
