5 42

ശ്വാസകോശത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നാം അല്‍പം കരുതല്‍ എടുക്കേണ്ട സമയമാണിത്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ശ്വാസകോശ രോഗങ്ങളെ ചെറുക്കുന്നതിനും പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം. ആപ്പിള്‍ പതിവായി കഴിക്കുന്നത് ശ്വാസകോശത്തിന് ഏറെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പുകവലി നിര്‍ത്തിയവരില്‍ പോലും ഈ ദുശ്ശീലം ശ്വാസകോശത്തെ ബാധിക്കുന്നത് തടയാന്‍ ആപ്പിള്‍ കഴിക്കുന്ന പതിവ് സഹായിച്ചതായും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘എബിസിഡി’ ഫുഡ്‌സിലെ എ-യില്‍ ആപ്പിളും ഇത് കൂടാതെ ‘അംല’ അഥവാ നെല്ലിക്കയുമാണ് അടങ്ങിയിരിക്കുന്നത്. നെല്ലിക്കയും ശ്വാസകോശത്തിന് വളരെ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നെല്ലിക്കയിലുള്ള ‘ടാന്നിന്‍സ്’, ‘പോളിഫിനോള്‍സ്’, ‘ഫ്‌ളേവനോയിഡ്‌സ്’, ‘ഗാലിക് ആസിഡ്’ വൈറ്റമിന്‍ -സി എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു. ‘എബിസിഡി’ ഫുഡ്‌സില്‍ അടുത്തതായി ബി- വിഭാഗത്തില്‍ ബീറ്റ്‌റൂട്ട്, ബ്രൊക്കോളി, ബെല്‍ പെപ്പര്‍, ബ്ലാക്ക് സീഡ് എന്നിങ്ങനെ പലതും ഉള്‍പ്പെടുന്നു. ഇതില്‍ ബീറ്റ്‌റൂട്ടും ബ്രൊക്കോളിയുമൊക്കെയാണ് കാര്യമായും ശ്വാസകോശാരോഗ്യത്തിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. കാരണം ഇവ രണ്ടും അണുബാധകളെ ചെറുക്കുന്നതിനും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പലവിധത്തില്‍ നമ്മെ സഹായിക്കുന്നു. സി- യില്‍ പ്രധാനമായി ക്യാരറ്റ്, കാബേജ് എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്. ശ്വാസകോശ അര്‍ബുദത്തെ വരെ ചെറുക്കുന്നതിന് സഹായകമായിട്ടുള്ള ഭക്ഷണമാണ് ക്യാരറ്റ്. റെഡ് കാബേജാണ് അതുപോലെ ശ്വാസകോശാരോഗ്യത്തിനായി കഴിക്കേണ്ടത്. ഡി-യിലേക്ക് വരുമ്പോള്‍ ‘ഡാര്‍ക്ക് ലീഫി വെജിറ്റബിള്‍സ്’ അഥവാ ഇലക്കറികളാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ചീര, ലെറ്റിയൂസ് തുടങ്ങിയ ഇലക്കറികളെല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഇവ ഒരേസമയം ശ്വാസകോശത്തിനും ഹൃദയത്തിനും ഗുണകരമാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *