സംസ്ഥാന സർക്കാർ കെഎസ്‌ആർടിസിക്ക് കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ കെഎസ്ആർടിസിക്ക് ഈവർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്.
കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി
