കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാ പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതോടൊപ്പം അബിഗേലിനെ തിരിച്ച് കിട്ടയതിലെ സന്തോഷം പങ്കുവെച്ച് മുകേഷ് എംഎല്‍എ. അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുകേഷ് എംഎല്‍എ
