ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് അബിഗേലിനെ ഇന്ന് വീട്ടിലേക്ക് കൊണ്ട് വരില്ലെന്നാണ് സൂചന. ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. അമ്മയും കുടുംബവും കുഞ്ഞിന്റെ അടുത്തേക്ക് പോകും. അതോടൊപ്പം അബിഗേലിനെ ഉപേക്ഷിച്ചത് 35 വയസ് പ്രായം തോന്നുന്ന സ്ത്രീയാണെന്നാണ് എസ്എൻ കോളേജ് വിദ്യാര്ത്ഥികളുടെ മൊഴി. കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയിൽ കയറിയതെന്നും യുവതി ആവശ്യപ്പെട്ട പ്രകാരം ഇരുവരെയും മൈതാനത്ത് ഇറക്കിയെന്നും ഓട്ടോറിക്ഷാ ഡ്രൈവര് പൊലീസിനോട് പറഞ്ഞു.
അബിഗേലിനെ ഇന്ന് വീട്ടിലേക്ക് കൊണ്ട് വരില്ല
