തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ലോക്പാലിന്റെ നിർദ്ദേശത്തെ തുടർന്നാണ് സിബിഐ അന്വേഷണം. പ്രഥമിക അന്വേഷണത്തിനിടെ സിബിഐക്ക് കുറ്റാരോപിതയെ അറസ്റ്റ് ചെയ്യാനോ, പരിശോധ നടത്താനോ സാധിക്കില്ല. എന്നാൽ വിവരങ്ങൾ ചോദിച്ചറിയാനും, രേഖകൾ പരിശോധിക്കാനും, ചോദ്യം ചെയ്യാനും സാധിക്കും. ലോക്പാലിന്റെ നിർദേശ പ്രകാരം നടത്തുന്ന അന്വേഷണമായതിനാൽ റിപ്പോർട്ട് ലോക്പാലിന് തന്നെയാകും സമർപ്പിക്കുക.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു
