എറണാകുളം ഇടപ്പള്ളി സ്വദേശി ഷേർളി ആൽബർട്ടിന്റെയും സഹോദരിയുടെയും പേരിൽ വാഗമൺ റാണിമുടിയിലുള്ള 10.52 ഏക്കർ ഭൂമി ഉൾപ്പെടെ തട്ടിയെടുക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്ത കേസിൽ പത്തു പ്രതികളാണുള്ളത്. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതൊടൊപ്പം പൂപ്പാറയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.
സർക്കാർ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറി
