P6 yt cover 1

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?*

*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഭാഗത്തു നിന്നും തെക്കന്‍ ഭാഗത്തേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയില്‍ ജീവിക്കുന്നത്. ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി അപ്രായോഗികമാണെന്നും നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമായ ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന രാവിലെ ദില്ലിയിലെത്തി. 212 പേര്‍ അടങ്ങുന്ന സംഘത്തില്‍ 7 പേര്‍ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദില്ലി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

യുദ്ധവും സംഘര്‍ഷങ്ങളും മാനവരാശിയുടെ താല്പര്യങ്ങള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും ,എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തില്‍ സമവായം ഇല്ലാത്തത് ഭീകരര്‍ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

സനാതന ധര്‍മത്തിനു മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നല്‍കാനാകൂവെന്നും സനാതന ധര്‍മയുടെ ഋഷിമാര്‍ ഏതു പ്രശ്നത്തെയും നേരിടുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ രാജ്യത്തെയും ദുരിതത്തിലായ മനുഷ്യര്‍ ഇന്ത്യയിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കുമാണ് ഉറ്റുനോക്കുന്നതെന്നും ഇന്ത്യ മാത്രമാണ് ഏക പ്രതീക്ഷയെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് വിഴിഞ്ഞം ലത്തീന്‍ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തി. വികാരി മോണ്‍സിംഗര്‍ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി മന്ത്രി ക്ഷണിച്ചു.

മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ച ഫലപ്രദമെന്ന് വിഴിഞ്ഞം ലത്തീന്‍ ഇടവക വികാരി മോണ്‍സിംഗര്‍ നിക്കോളാസ്. തങ്ങള്‍ വികസനത്തിനെതിരല്ലെന്നും എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മോണ്‍സിംഗര്‍ നിക്കോളാസ് പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പദ്ധതി അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ്. വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുല്ലക്ക് മാറ്റം. അദീല അബ്ദുല്ലയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം.

വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനാന്നെന്ന് ലത്തീന്‍ അതിരൂപത വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേര. ക്രെയ്ന്‍ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് ഇഡിക്ക് മുന്നില്‍ ഹാജരായി. വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും സഹകരണ വകുപ്പ് കൃത്യസമയത്ത് ഇടപെടാത്തത് രാഷ്ട്രീയ ഇടപെടല്‍ കാരണമാണോ എന്ന് ഇഡി സംശയിക്കുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം. ആലപ്പുഴ കലക്ടര്‍ ഹരിത വി.കുമാറിനെ മൈനിങ് ജിയോളജിവകുപ്പ് ഡയറക്ടറായി നിയമിച്ചു. മലപ്പുറം കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ പഞ്ചായത്ത് ഡയറക്ടറാകും. കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറാക്കും.എന്‍.ദേവിദാസ് കൊല്ലം കലക്ടറാകും. പത്തനംതിട്ടയില്‍ എ.ഷിബു, ആലപ്പുഴയില്‍ ജോണ്‍ വി.സാമുവല്‍, മലപ്പുറത്ത് വി ആര്‍.വിനോദ്, കോഴിക്കോട് സ്നേഹില്‍ കുമാര്‍ സിങ്, കണ്ണൂരില്‍ അരുണ്‍ കെ.വിജയന്‍ എന്നിവരാണ് പുതിയ കലക്ടര്‍മാര്‍.

മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലെത്തിയതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

സമസ്ത ലീഗ് പ്രശ്ന പരിഹാരത്തിനായി സമസ്ത ചുമതലപ്പെടുത്തിയ 4 അംഗ സമിതിക്ക് സമയം നല്‍കാതെ പാണക്കാട് തങ്ങള്‍ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ട്. തട്ടം വിഷയത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം നടത്തിയ പരാമര്‍ശങ്ങളാണ് സമസത ലീഗ് തര്‍ക്കത്തിന് കാരണമായത്. സലാമിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതില്‍ ലീഗുമായി സംസാരിക്കാന്‍ സമസ്ത മുശാവറയില്‍ നിന്ന് നാലംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു.

സമസ്തയില്‍ സഖാക്കള്‍ ഉണ്ട് എന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ആരോപണമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. ഇസ്ലാം മത വിശ്വാസിയായ ഒരാള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ലെന്നും മുശാവറയില്‍ അംഗങ്ങളായ മതപണ്ഡിതര്‍ക്ക് രാഷ്ട്രീയമില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് പെരുമ്പാവൂരില്‍ മഹിളാ കോണ്‍ഗ്രസ് ഉത്സാഹ് കണ്‍വെന്‍ഷന്‍ ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍ദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഇന്ദിര ഭവനിലും ജെബി മേത്തര്‍ എം പിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരിലെ ഹോട്ടലിലുമാണ് പരിപാടികള്‍ നടക്കുന്നത്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രണ്ട് ഇടങ്ങളില്‍ പരിപാടി സംഘടിപ്പിക്കാന്‍ കാരണം.

നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്നും, ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നും നിയമോപദേശം. കന്റോണ്‍മെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്.

ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റോബിന്‍സണ്‍ ഡേവിഡിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.പണം നല്‍കിയിട്ടും അധ്യാപക ജോലി നല്‍കിയില്ല എന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലെ കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

വിമാനത്തില്‍ നടി അപമാനിക്കപ്പെട്ട സംഭവത്തില്‍ എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി പൊലീസ്. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും.

നെടുംകണ്ടം പ്രസംഗത്തിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം എം മണി എംഎല്‍എ. സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും, തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കള്‍ ആണുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമായിരുന്നു അതെന്നും എം എം മണി പറഞ്ഞു.

കല്ലുത്താന്‍ കടവ് ഫ്‌ളാറ്റ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രതിപക്ഷം. ഫ്‌ളാറ്റിന്റെ നിര്‍മാണത്തില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം എന്തിനും പരാതി നല്‍കുന്നത് പ്രതിപക്ഷത്തിന്റെ ശീലമാണെന്നും പദ്ധതികള്‍ നടപ്പാക്കാനാവാത്തത് പ്രതിപക്ഷത്തിന്റെ ഇത്തരം സമീപനം കാരണമാണെന്നും മേയര്‍ ബീന ഫിലിപ്പ് കുറ്റപ്പെടുത്തി.

കൈക്കൂലി കേസില്‍ ഇടുക്കി കലക്ടറേറ്റിലെ ക്ലാര്‍ക്കായിരുന്ന എസ് സോവിരാജിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴ ഒടുക്കാനും വിധിച്ചു.

9,000 രൂപ കൈക്കൂലിയായി വാങ്ങിയ കേസിലാണ് സോവിരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2007 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.

രോഗിയോട് കൈക്കൂലി വാങ്ങിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ വെങ്കിടഗിരിയെയാണ് സസ്പെന്റ് ചെയ്തത്. അബ്ബാസ് എന്ന രോഗിയില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ കഴിഞ്ഞ മൂന്നാം തീയതി വിജിലന്‍സ് ഇയാളെ പിടികൂടുകയായിരുന്നു.

ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ എടക്കര പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വലിയവേളി ആറ്റിപ്ര തൈവിലക്കം ജോണ്‍സണ്‍ സ്റ്റീഫന്‍, കൂത്താട്ടുകുളം കുറ്റിപ്പാലയ്ക്കല്‍ എല്‍ദോസ് എന്നിവരാണ് പിടിയിലായത്.

പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

നാളത്തെ ഇന്ത്യ പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തിനു വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷ. അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ മത്സരം കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശ് – ന്യൂസിലാണ്ട് മത്സരം. ടോസ് നേടിയ ന്യൂസിലാണ്ട് ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ചു.

രാജ്യത്ത് സെപ്റ്റംബറില്‍ ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം കുത്തനെ കുറഞ്ഞു. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായാണ് കുറഞ്ഞത്. ജൂലൈയില്‍ ഇത് 7.44 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം ഓഗസ്റ്റിലെ 9.94 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 6.56 ശതമാനത്തിലേക്ക് താഴ്ന്നത് നേട്ടമായി. പച്ചക്കറി, ധാന്യം, ഇന്ധനം എന്നിവയുടെ വിലനിലവാരം താഴ്ന്നതും ഗുണം ചെയ്തു. രാജ്യത്ത് നഗരങ്ങളില്‍ 4.65 ശതമാനവും ഗ്രാമങ്ങളില്‍ 5.33 ശതമാനവുമാണ് കഴിഞ്ഞമാസം പണപ്പെരുപ്പമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രധാനമായും റീട്ടെയില്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. ഇത് 2-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. കേരളത്തില്‍ ഇത് കഴിഞ്ഞമാസം ദേശീയതലത്തേക്കാളും കുറഞ്ഞ് 4.72 ശതമാനത്തിലെത്തി. കേരളത്തില്‍ ജൂലൈയില്‍ 6.51 ശതമാനവും ഓഗസ്റ്റില്‍ 6.26 ശതമാനവുമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നുമാണ് കേരളം. വ്യാവസായിക ഉത്പാദന സൂചിക വളര്‍ച്ച ഓഗസ്റ്റില്‍ 10.3 ശതമാനമായാണ് വളര്‍ന്നത്. ജൂലൈയില്‍ വളര്‍ച്ച 5.7 ശതമാനമായിരുന്നു; 2022 ഓഗസ്റ്റില്‍ വളര്‍ച്ച നെഗറ്റീവ് 0.7 ശതമാനമായിരുന്നു.സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളായ ഖനനം, മാനുഫാക്ചറിംഗ്, വൈദ്യുതി മേഖലകളുടെ മികച്ച വളര്‍ച്ചയാണ് ഇക്കുറി ഓഗസ്റ്റില്‍ നേട്ടമായത്.

ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജുവലറര്‍ ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ 69-ാം സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ ജോയ് ആലുക്കാസ് 50-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 4.4 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ ജോയ് ആലുക്കാസിനുള്ളത്. സംരംഭകത്വ മികവോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ജോയ് ആലുക്കാസിന്റെ നേതൃത്വപാടവങ്ങളിലൂടെ ഇന്ത്യയിലെ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. മള്‍ട്ടിപ്പിള്‍- സ്റ്റോര്‍ റീട്ടെയില്‍, ഓര്‍ഗനൈസ്ഡ് റീട്ടെയിലിംഗ് ഓപ്പറേഷന്‍, ലാര്‍ജ് ഫോര്‍മാറ്റ് സ്റ്റോറുകള്‍ തുടങ്ങിയ നൂതനമായ ആശയങ്ങള്‍ അവതരിപ്പിച്ച് ആഗോളതലത്തില്‍ ഇന്ത്യന്‍ ജ്വല്ലറിയുടെ ചരിത്രത്തില്‍ മാറ്റം കുറിക്കാന്‍ ജോയ് ആലുക്കാസിനായി. 2022ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജ്വല്ലറി മേഖലയുടെ 38 ശതമാനം സംഘടിത മേഖലയ്ക്ക് കീഴിലാണ്. 2026 ഓടെ ഇത് 47 ശതമാനായി ഉയരുമെന്നാണ് പ്രതീക്ഷ.

ഉപയോക്താക്കള്‍ക്കായി ‘എഐ’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ നിരവധി കമ്പനികള്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്‌സ്ആപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിട്ടത്. ഓപ്പണ്‍ എഐയുടെ DALL-E അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ് ഈ ഫീച്ചര്‍. ചാറ്റ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താന്‍ എഐ സ്റ്റിക്കറുകള്‍ ഉപകരിക്കുമെന്നാണ് മെറ്റ വിലയിരുത്തല്‍.

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രം ‘സാം ബഹദുര്‍’ വിസ്മയിപ്പിക്കുന്ന ഒന്നായിരിക്കും എന്ന് വ്യക്തമാകുന്നു. വിക്കി കൗശലിന്റെ സാം ബഹദുര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. അമ്പരപ്പിക്കുന്ന മേയ്ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. നാളെ ലോകകപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിലും സാം ബഹദുര്‍ ടീസര്‍ പ്രദര്‍ശിപ്പിക്കും. സംവിധാനം മേഘ്ന ഗുല്‍സാര്‍ ആണ്. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിടുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ഖ് വേഷമിടുന്നത്.

മലയാളികളുടെ പ്രിയ നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്സി’ന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘ഫിലിപ്സ്’ നവംബറില്‍ തീയറ്ററുകളില്‍ എത്തും. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയാണിത്. ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്നു മക്കളുമൊത്ത് ബാംഗ്‌ളൂരില്‍ സ്ഥിര താമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്.

49 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ബിഎംഡബ്ല്യു പുതിയ മിനി ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചെന്നൈ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ മിനി ഷാഡോ പതിപ്പ് പെട്രോളില്‍ ലഭ്യമാണ്. ഇത് കണ്‍ട്രിമാന്‍ കൂപ്പര്‍ ട ഖഇണ ഇന്‍സ്പയേര്‍ഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന്റെ 24 യൂണിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. മിനി ഷാഡോ പതിപ്പിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബോ എഞ്ചിനാണ്, അത് 5000-6000 ആര്‍പിഎമ്മില്‍ 178 ബിഎച്പി കരുത്തും 1,350-4,600 ആര്‍പിഎമ്മില്‍ 280എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് മുമ്പ് വെറും 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. ഈ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു, ഒപ്പം ആവേശകരമായ ഡ്രൈവിംഗ് അനുഭവത്തിനായി പാഡില്‍ ഷിഫ്റ്ററുകളും നല്‍കിയിരിക്കുന്നു.

വയറ്റാട്ടികള്‍ തുടക്കമിട്ട നേഴ്‌സിംഗിന്റെ ആധുനിക മാലാഖമാര്‍ ദീക്ഷിക്കുന്ന അനുഷ്ഠാനത്തിന്റെ മഹത്വം പ്രവാസ ജീവിതത്തിന്റെ അനുഭവസാക്ഷ്യത്തില്‍ തങ്കലിപികളില്‍ കോര്‍ത്തിടുന്ന രചനയാണ് ഇത്. മരുഭൂമികളില്‍ ഉഷ്ണക്കാറ്റിലും കെടാതെ നില്‍ക്കുന്നത് തൂവെള്ളയുടെ വിശുദ്ധിയും മാനവിക സ്നേഹമെന്ന കെടാതിരിയുമാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു കൃതി. രചനയുടെ ഭാവതീവ്രതയില്‍ വായനയുടെ വീഥിയില്‍ മുല്ലപ്പൂക്കള്‍ വിതറുന്ന അപൂര്‍വമായ രചന. ‘സിറിഞ്ചില്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍’. മഞ്ജു ഏലിയാസ്. കൈരളി ബുക്സ്. വില 199 രൂപ.

മിതമായ തോതിലുള്ള കാപ്പികുടിയും പ്രമേഹ, ഹൃദ്രോഗ നിയന്ത്രണവുമായി ബന്ധമുണ്ടെന്ന് മുന്‍പു ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരു നിബന്ധനയുണ്ട്. കാപ്പിയില്‍ മധുരം ചേര്‍ക്കാന്‍ പാടില്ല. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഒരോ കപ്പ് മധുരമില്ലാത്ത കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ അമിത ശരീരഭാരത്തിലെ 0.12 കിലോ വീതം കുറയുമെന്ന് പഠനം പറയുന്നു. എന്നാല്‍ കാപ്പിയില്‍ പഞ്ചസാര ചേര്‍ത്താല്‍ ഈ ഗുണങ്ങള്‍ നഷ്ടപ്പെടുന്നതായും ഗവേഷകര്‍ പറയുന്നു. പാലുത്പന്നങ്ങളോ ക്രീമോ ചേര്‍ത്ത കാപ്പിക്ക് ഭാരനിയന്ത്രണത്തില്‍ സ്വാധീനം ചെലുത്താനാകുന്നില്ലെന്നും ഗവേഷണത്തില്‍ കണ്ടെത്തി. കാപ്പി ശരീരത്തെ ചൂടാക്കി കലോറി കത്തിക്കുന്നതാകാം ഇതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. കാപ്പി വിശപ്പിനെ അടക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ കാരണമാകുകയും ഇത് വഴി ഭാരനിയന്ത്രണത്തെ സഹായിക്കുകയും ചെയ്യാം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ക്രോറോജെനിക് ആസിഡ്, പോളിഫെനോളുകള്‍ എന്നിവ പോലുള്ള ബയോആക്ടീവ് ഘടകങ്ങള്‍ ഇന്‍സുലിന്‍ സംവേദനത്വവും ഗ്ലൂക്കോസ് ചയാപചയവും മെച്ചപ്പെടുത്തുന്നതും ഭാരം കുറയാന്‍ കാരണമാകാം. വ്യായാമത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനും കാപ്പി സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.24, പൗണ്ട് – 101.67, യൂറോ – 87.85, സ്വിസ് ഫ്രാങ്ക് – 91.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.68, ബഹറിന്‍ ദിനാര്‍ – 220.77, കുവൈത്ത് ദിനാര്‍ -269.06, ഒമാനി റിയാല്‍ – 216.20, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.92.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *