ഇന്നലെ കശ്മീരി ഗേറ്റ് ഫ്ലൈഓവറിലാണ് ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിക്കുകയും കേസെടുക്കുകയും ചെയ്തു. അതോടൊപ്പം ഈ മാസമാദ്യം ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്തുകൾ കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3,500 ഡോളർ പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവർക്ക് പണം നൽകിയതെന്നാണ് സൂചന.
ദില്ലിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്
