മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് അഖിൽ സജീവ് മുഖ്യമന്ത്രിയുടെ വകുപ്പായ നോര്‍ക റൂട്സില്‍ ജോലി നല്‍കാനായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെന്നും, പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതോടെ പണം തിരിച്ചുനല്‍കിയതായും അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഡോക്ടർ നിയമനത്തിനായി അഖിൽ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി ഇന്നലെ പുറത്തുവന്നതിനു പുറമെയാണിത്.
അഖില്‍ സജീവിനെതിരെ വീണ്ടും പരാതി
