യുവ നടന്മാരായ റോഷന് മാത്യുവും ഷൈന്‍ ടോം ചാക്കോയും ബാലു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മഹാറാണി’. ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം. ‘ഇഷ്ക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് റോഷന് കേന്ദ്ര വേഷത്തിലെത്തുന്ന ‘മഹാറാണി’യുടെയും കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നത്. ‘മഹാറാണി’യിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഹരിശ്രീ അശോകന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്, കൈലാഷ്, ഗോകുലന്, അശ്വത് ലാല്‍, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാര്‍, നിഷ സാരംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം ലോകനാഥന് ആണ്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന് മുരുകന് കാട്ടാക്കടയും അന്‍വര്‍ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു. സുജിത് ബാലനാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്.