മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇതിന് ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് മുട്ട. അമിനോ ആസിഡുകളാല്‍ നിര്‍മിക്കപ്പെട്ട പ്രോട്ടീന്‍ മസില്‍ ഉണ്ടാകാന്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍ റിച്ച് ആയ കോര മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇത് പേശികളെ നിര്‍മിക്കാന്‍ സഹായിക്കുന്നു. ചിക്കന്‍ ബ്രെസ്റ്റ്, മസില്‍ ഉണ്ടാകാന്‍ സഹായിക്കും. ഇതില്‍ പ്രോട്ടീനും വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി 6 എന്നിവയുമുണ്ട്. ഇത് ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യം നല്‍കുന്നു. മസില്‍ ഉണ്ടാകാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ പാലുല്‍പന്നങ്ങളിലുണ്ട്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. പേശികളെ നിര്‍മിക്കാന്‍ സഹായിക്കുന്ന മത്സ്യമാണ് ചൂര. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചൂരയില്‍ വൈറ്റമിന്‍ ബി, ബി12, ബി6 എന്നിവയും ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം ചൂരയില്‍ ഉണ്ട്. ഇത് മസില്‍ മാസിന്റെ നഷ്ടം കുറയ്ക്കുന്നു. കടല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ പ്രോട്ടീന്റെ ഉറവിടമായ ചെമ്മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ല്യൂസിന്‍ എന്ന അമിനോ ആസിഡ് ചെമ്മീനില്‍ ധാരാളമായുണ്ട്. ഇത് പേശീവളര്‍ച്ചയ്ക്ക് സഹായിക്കുന്നു. സോയാബീനില്‍ വൈറ്റമിന്‍ കെ, അയണ്‍, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. എല്ലുകളിലേക്കും പേശികളിലേക്കും ഓക്‌സിജന്‍ എത്തിക്കാനും ശേഖരിക്കാനും അയണ്‍ ഉപയോഗിക്കുന്നു. ഇത് പേശികളെ ശക്തിപ്പെടുത്തുന്നു. ആരോഗ്യമുള്ള പേശികള്‍ വേണമെങ്കില്‍ പനീര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മസില്‍ നിര്‍മിക്കുന്ന അമിനോ ആസിഡ് ആയ ല്യൂസിന്‍ ധാരാളമായി പനീറിലുണ്ട്. ഇത് ഉറച്ച മസില്‍ ഉണ്ടാകാന്‍ സഹായിക്കും. പേശികളുടെ നിര്‍മാണത്തില്‍ ഭക്ഷണം പ്രധാന പങ്കു വഹിക്കുന്നു. ജിമ്മില്‍ പോയി ഭാരമുയര്‍ത്തുന്നതോടൊപ്പം പോഷക സമ്പുഷ്ടമായ ശരിയായ ഭക്ഷണം കൂടി കഴിക്കണം. ആക്റ്റീവ് ആയിരിക്കുന്നതോടൊപ്പം ശരിയായ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ ഫിറ്റ്‌നസ് സ്വന്തമാക്കാം.
നല്ല കരുത്തുറ്റ മസില്‍ വേണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍!
