വെസ്പ ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. കനേഡിയന്‍ പോപ് താരം ജസ്റ്റിന് ബീബര്‍ തന്നെ രൂപകല്പന ചെയ്ത ഈ വെസ്പ 6.46 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ ലഭ്യമാവുക. കഴിഞ്ഞ ഏപ്രിലില്‍ ആഗോളതലത്തില്‍ പുറത്തിറക്കിയ വെസ്പ ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷന്റെ വിരലിലെണ്ണാവുന്ന സ്കൂട്ടറുകള് മാത്രമേ ഇന്ത്യയില്‍ ലഭ്യമാവുകയുള്ളൂ. വെസ്പ ഡീലര്‍മാര്‍ വഴി ബുക്കു ചെയ്യാവുന്ന ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷന് പൂര്‍ണമായും നിര്‍മിച്ച ശേഷമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. കനേഡിയന്‍ പോപ് താരം ജസ്റ്റിന് ബീബര്‍ തന്നെയാണ് ഈ വെസ്പ രൂപകല്പന ചെയ്തിരിക്കുന്നതും. വെളുപ്പ് നിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ബീബര്‍ വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയില്‍ മാത്രമല്ല സാഡില്‍, ഗ്രിപ്പുകള്‍, റിമ്മുകള്‍, മിറര്‍ കവര്‍ എന്നിങ്ങനെ ഏതാണ്ടെല്ലാ ഭാഗങ്ങളും വെള്ളമയമാണ്. ആഗോളതലത്തില്‍ 50 സിസി, 125 സിസി, 150 സിസികളില്‍ വാഹനം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 150 സിസി വെസ്പ ജസ്റ്റിന് ബീബര്‍ എഡിഷനാവും ലഭ്യമാവുക.