റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിവാദം ഉണ്ടായതിനെ തുടർന്ന് റവന്യു സർവെ വിഭാഗം ഇന്നലെ റീ സർവ്വേ നടത്തി.കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ചയോടെ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക.
റിപ്പോർട്ട് തിങ്കളാഴ്ച
