കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ നഷ്ടപരിഹാരമായ മൂന്നര ലക്ഷം രൂപ എംഎൽഎ ആന്‍റണി ജോണ്‍ കർഷകനായ കാവുംപുറം തോമസിന് കൈമാറി.മൂവാറ്റുപുഴ വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞ് 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷിയാണ് കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്.
സര്‍ക്കാര്‍ കർഷകനൊപ്പമെന്ന് എംഎല്‍എ
