ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് ഇന്ന് ചിങ്ങം ഒന്ന്. കർക്കടകം പിന്നിട്ട് വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ മലയാളികൾ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും. സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്നുച്ചയ്ക്ക് രണ്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
