പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ ജി ലക്ഷ്മണ ഇന്ന് ഇഡി മുന്നിൽ ഹാജരാകില്ല. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെത്തന്നെ അറിയിച്ചിട്ടുണ്ട്. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്.
ഐ ജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല
