പുതുപ്പള്ളിയെ അയോധ്യയാക്കാനാണ് വി ഡി സതീശന്റെ നീക്കമെന്ന് സിപിഎം നേതാവ് കെ അനിൽകുമാർ. ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെയാണ് അനിൽകുമാർ ഇങ്ങനെ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ സൂത്രത്തിൽ ജയിക്കാനാണ് സതീശന്റെ നീക്കം. ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അനിൽകുമാർ കുറ്റപ്പെടുത്തുന്നു.
വിഡി സതീശന്റെ പരാമർശത്തിനെതിരെ സിപിഎം നേതാവ് കെ അനിൽകുമാർ
