തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര ഇനിയും കൊല്ലം കടന്നിട്ടില്ല. നിലവിൽ ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. നിരവധി ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയതിനാൽ വിലാപയാത്ര കുറച്ച് നേരെ നിർത്തിയിട്ടിരിക്കുകയാണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുന്നത്.
പ്രായഭേദമന്യേ നിരവധി പേർ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തി
