സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐ ഉറച്ച നിലപാട് എടുത്തപ്പോള്‍ പിസിബിയുടെ മുന്‍ ചെയര്മാന് നെജാം സേഥിയാണ് ഹൈബ്രിഡ് മോഡല്‍ നിര്‍ദേശിച്ചത്. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചു. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ നിക്ഷ്പക്ഷ വേദിയില്‍ നടത്തണമെന്ന് പാകിസ്ഥാന് കായിക മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതിനാൽ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാനാണ് പാകിസ്ഥാന്റെ ആലോചന.
പാകിസ്ഥാന് വേദിയാവുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് വീണ്ടും അനിശ്ചിതത്വത്തിൽ
