തിരുവോണം ബംപര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചതിനെ തുടർന്ന് നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടര്‍ന്നാല്‍ മതിയെന്ന് ധനവകുപ്പ് തീരുമാനിച്ചു. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുമെന്നതാണ് കാരണം എന്നാണ് റിപ്പോർട്ട്.500 രൂപ തന്നെയാകും ഇത്തവണയും ടിക്കറ്റ് വില.
ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി
