2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിൽ ജീവനൊടുക്കിയത്. ഈ കേസിൽ സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. വർക്ക് ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ.
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു
