മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് വി ശിവൻകുട്ടി. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററെ കുറിച്ച് മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നത്. എന്ത് അനുഭവ സാമ്പത്താണ് മുരളീധരനുള്ളത്. മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്നും ശിവൻകുട്ടി ചോദിച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി
