കെപിസിസിയുടെ നേതൃത്വത്തിൽ എ ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകൾ തുടരും. ജില്ലാ അടിസ്ഥാനങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് കരുത്തുകാട്ടാനുള്ള നീക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍. കെ സുധാകരന് വിഡി സതീശനുമായി ചര്‍ച്ചനടത്തും.രമേശ് ചെന്നിത്തലയും എംഎം ഹസനും ചര്‍ച്ചയില്‍ ഉന്നയിച്ച പരാതികള്‍ കെ സുധാകരന് വിഡി സതീശനോട് വിശദമാക്കും. കെപിസിസി പ്രസിഡന്റിനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന് ശ്രമിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി.
ഗ്രൂപ്പുകളെ അനുനയിപ്പിക്കാനായി സുധാകരൻ
