പ്രധാനമന്ത്രി അപകടം നടന്ന ബാലസോറിലെത്തി.കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ചത്. വ്യോമസേനാ ഹെലിക്കോപ്റ്ററിൽ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് ഇറങ്ങിയ പ്രധാനമന്ത്രി സ്ഥലത്തെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. അതോടൊപ്പം ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗോവ-മുംബൈ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം റദ്ദാക്കി.ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനം എന്ന് നടക്കുമെന്ന് വ്യക്തതയില്ല.