മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു.ജൂണ്‍ 8 മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സന്ദര്‍ശനത്തിനായി ജൂണ്‍ ആറിന് മുഖ്യമന്ത്രി യാത്ര തിരിക്കും. അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്ക് ഉദ്യോഗസ്ഥമായ ഉള്ള ചര്‍ച്ചയിലും പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി
