സ്രാവുകള്‍ക്കൊപ്പം നീന്തുന്നവരെക്കുറിച്ചു കേട്ടിട്ടുണ്ടാകാം. മുതലയ്ക്കൊപ്പം നീന്തുന്ന യുവതിയെ ആരും കണ്ടിട്ടുണ്ടാകില്ല. മുതലകളെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്രിസ്റ്റഫര്‍ ഗില്ലറ്റ് ഇസ്റ്റാഗ്രാമിലൂടെയാണ് അങ്ങനെയൊരു വീഡിയോ പങ്കുവച്ചത്. അതിഭീമാകാരനായ മുതലയോടൊപ്പം ബിക്കിനി മാത്രം ധരിച്ച് യുവതി നീന്തുന്ന വീഡിയോ വൈറലായി. കാസ്പറിനൊപ്പം ഗാബി നീന്തുന്നുവെന്നാണു അമേരിക്കക്കാരനായ ക്രിസ്റ്റഫര്‍ വീഡിയോ പങ്കുവച്ചുകൊണ്ട് എഴുതിയത്. ഗാബി വര്‍ഷങ്ങളായി ചീങ്കണ്ണികളെ പരിപാലിക്കുകയാണ്. ശല്യക്കാരായ മുതലകളെയും കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം കുറിച്ചു. ഗാബി തന്നെ കാസ്പര്‍ ടൂറുകളില്‍ സഹായിച്ചപ്പോള്‍ ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് ക്രിസ്റ്റഫര്‍ കുറിച്ചത്. മുതലകളെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയുമാണു തങ്ങളുടെ ജോലിയെന്നും നിങ്ങള്‍ക്ക് എന്നോടും കാസ്പറിനോടും ഒപ്പം നീന്താന്‍ വരാമെന്നും കുറിച്ചിട്ടുണ്ട്. ഇതു കണ്ട് ആവേശഭരിതരായി ആയിരക്കണക്കിനു പേരാണ് മുതലകള്‍ക്കൊപ്പം നീന്താന്‍ മോഹവുമായി കമന്റിട്ടത്.
മുതലയ്ക്കൊപ്പം നീന്തിയ സുന്ദരി
