2022ലെ ഫയർ ഓഡിറ്റിൽ നൽകിയ നിർദ്ദേശങ്ങളൊന്നും നടപ്പാക്കാത്തതാണ് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീപിടുത്തത്തിന് കാരണമെന്ന് റിപ്പോർട്ട്. സമാനമായ വീഴ്ച തുമ്പയിലും ഉണ്ടായതെന്നാണ് ഫയർഫോഴ്സിന്റേയും ഒപ്പം പൊലീസിന്റെയും വിലയിരുത്തൽ. 2022 ലെ സുരക്ഷാ ഓഡിറ്റിങ്ങിൽ വലിയ വീഴ്ചകൾ കണ്ടെത്തിയിരുന്നു അന്നു തന്നെ മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. ഒപ്പം നോട്ടീസും നൽകിയിരുന്നു. തീ പിടുത്തം ഉണ്ടായാൽ അണക്കാനുള്ള ഉപകരണങ്ങളടക്കം കെഎംഎസ്സിഎൽ ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം.
തീ പിടുത്തതിന് കാരണം കോർപ്പറേഷന്റെ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട്
