മൃഗങ്ങളോടു സംസാരിക്കാനോ ആശയവിനിമയം നടത്താനോ സവിശേഷ സിദ്ധിയുള്ളവരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ ചത്തുപോയ വളര്‍ത്തു മൃഗങ്ങളുമായി സംസാരിക്കാന്‍ കഴിവുള്ള ഒരാളേക്കുറിച്ചും കേട്ടിട്ടുപോലുമില്ല. ചത്തുപോയ വളര്‍ത്തു മൃഗങ്ങളുമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഒരു യുവതിയെ നമുക്കു കാണാം. അമേരിക്കയിലെ ഡാനിയേല്‍ മക്കിന്നന്‍ ആണ് അങ്ങനെയുള്ള വിചിത്ര സിദ്ധയുള്ളയാള്. അമ്പത്തൊന്നുകാരിയായ ഡാനിയേലിന്റെ സേവനം തേടി അനേകം പേരാണ് എത്തുന്നത്. ചത്തുപോയ മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ഇടയില്‍ നിന്ന് ആശയവിനിമയം നടത്താന്‍ ഡാനിയേലിനു കഴിയുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. അരുമകളായി വളര്‍ത്തിയ മൃഗങ്ങള്‍ക്ക് മരണശേഷം എന്താണ് തങ്ങളോടു പറയാനുള്ളതെന്ന ചോദ്യവുമായി അനേകം പേരാണ് എത്തുന്നത്. ഡാനിയേല്‍ അതു കണ്ടെത്തി പറഞ്ഞു കൊടുക്കും. ഉടമകളുടെ ചോദ്യവും ചത്തുപോയ മൃഗങ്ങളെ അറിയിക്കുകയും ചെയ്യുമത്രേ. വൈബ് സൈറ്റിലൂടേയും യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടേയുമെല്ലാം ഡാനിയേല്‍ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. മരിച്ച ഉറ്റവരെ ഓര്‍ത്തില്ലെങ്കിലും ചത്ത വളര്‍ത്തു മൃഗങ്ങളെ ഓര്ക്കുന്നവരുണ്ടല്ലോ. അതുതന്നെ ആശ്വാസം.
ചത്ത മൃഗങ്ങളോടു സംസാരിക്കുന്ന യുവതി
