ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് ജി പരമേശ്വര കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങിൽ നിതീഷ് കുമാർ, മെഹബൂബ മുഫ്തി, എം കെ സ്റ്റാലിൻ, കമൽ നാഥ്, സീതാറാം യെച്ചൂരി, കമൽ ഹാസൻ, ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
കർണാടകയിൽ കോണ്ഗ്രസ് സര്ക്കാര് അധികാരമേറ്റു
