തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി.ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ മാസം 25 ന് പ്രധാനമന്ത്രി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയം, സ്റ്റോപ്പുകള്, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.
വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി
