കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാർ മാർച്ച് 29ന് ബെവിനാഹള്ളിയിൽ പ്രചാരണ റാലിക്കിടെ, ബസിന് മുകളിൽ കയറി നിന്ന് ജനക്കൂട്ടത്തിലേക്ക് നോട്ടുകൾ വീശിയെറിഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മാണ്ഡ്യ പൊലീസ് സ്റ്റേഷൻ കോടതി നിർദ്ദേശപ്രകാരം ശിവകുമാറിനെതിരെ കേസ് എടുത്തു. എന്നാൽ, താൻ ജനങ്ങൾക്കു നേരെയല്ല നോട്ടുകൾ എറിഞ്ഞതെന്നും ,റാലിയിൽ പങ്കെടുത്ത ജനങ്ങൾ ദൈവങ്ങളുടെ വിഗ്രഹം തലയിൽ ചുമന്നിരുന്നു. ഇതിന് നേരെയാണ് താൻ പണം സമർപ്പിച്ചത് എന്നാണ് ശിവകുമാർ പറയുന്നത്. അതേസമയം. റാലിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പണം നൽകുക മാത്രമാണ് ശിവകുമാർ ചെയ്തതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം.
കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ കേസ്
