അവണൂരില്‍ ഗൃഹനാഥന് മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്. ചന്ദ്രന്റെ അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഛര്ദ്ദിയെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ എടിഎമ്മില്‍ നിന്നു പണമെടുക്കാനെത്തിയ ശശീന്ദ്രന് കുഴഞ്ഞു വീഴുകയായിരുന്നു. എടിഎമ്മിന് സമീപത്തെ കോഫീ ഹൗസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നിലാണ് ശശീന്ദ്രന് കുഴഞ്ഞു വീണത്. വേഗത്തില്‍ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന നാലു പേരെ അവശ നിലയില്‍ കണ്ടെത്തി. മൂന്നുപേരെ മെഡിക്കല്‍ കോളേജിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
അവണൂരില്‍ ഗൃഹനാഥന് മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
