തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെയാണ് കയ്യാങ്കളി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് നേരെ കയ്യേറ്റശ്രമമുണ്ടായെന്നാണ് പരാതി. ശശി തരൂര്‍ എംപിയുടെ ഓഫീസ് സ്റ്റാഫ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് തമ്പാനൂര്‍ സതീഷ് ആരോപിച്ചു.തിരുവനന്തപുരത്ത് ഡിസിസിയിലെ വിഭാഗീയതയുടെ ഏറ്റവും പുതിയ തെളിവാണ് ഇന്നത്തെ കയ്യാങ്കളി. രാവിലെ പതിനൊന്ന് മണിയോടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവലോകനവുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരം ഡിസിസിയില്‍ വിളിച്ചത്. ഓരോ നിയോജക മണ്ഡലങ്ങളെയും പ്രത്യേകം പ്രത്യേകം ആയിരുന്നു യോഗത്തിന് വിളിച്ചുകൊണ്ടിരുന്നത്.
തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി
