സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നല്കുന്നതിനുമായി രണ്ടു ദിവസത്തെ വനിതാസുരക്ഷാ എക്സ്പോ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍ നടക്കും. വിങ്സ് 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വിഷയങ്ങളിലെ നിയമപരമായ വ്യവസ്ഥയേയും സ്ഥാപന സംവിധാനങ്ങളേയും കുറിച്ച് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി, കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി നിസാര്‍ അഹമ്മദ്.കെ.ടി, ഐ.ജി ഹര്‍ഷിത അത്തലൂരി, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക, സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് മനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച നടക്കും. പൊതു ഇടങ്ങള്‍, സൈബര്‍ ഇടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ, പേരന്റ്സ് ക്ലിനിക്, സുരക്ഷിത കുടിയേറ്റം എന്നിവയെക്കുറിച്ച് അവബോധം പകരാനും കൗണ്‍സിലിങ് സേവനം നല്കാനുമായി സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി വനിതാസുരക്ഷാ എക്സ്പോ തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍
