കൊച്ചി കോർപ്പറേഷന് മുന്നിലെ പ്രസംഗത്തിൽ കലാപ ശ്രമത്തിന് കെപിസിസി അധ്യക്ഷൻ കെസുധാകരനെതിരെ കൊച്ചി സെന്‍ട്രൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്റെ പ്രസംഗം. സുധാകരന്റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റു എന്ന കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസില്‍ പരാതി നൽകിയിരുന്നു. സെക്രട്ടറിയെ മർദ്ദിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒളിവിലായിരുന്ന ഇരുവരെയും മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കലാപ ശ്രമത്തിന് കെ സുധാകരനെതിരെ സെന്‍ട്രൽ പൊലീസ് കേസെടുത്തു
